തിരക്കുമൂലം ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് രണ്ട് മരണം

single-img
19 April 2012

മുംബൈയില്‍  വന്‍ തിരക്കുമൂലം ട്രെയിനില്‍ നിന്ന് തെറിച്ച്  വീണ്  രണ്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.  മുംബൈയില്‍ നഹൂര്‍-ഭാണ്ഡുപ്  സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവമുണ്ടായത്.

ഇന്നലെ  കുര്‍ള സ്‌റ്റേഷനിലെ മുഖ്യ സിഗ്നല്‍ ക്യാബിനില്‍  തീപിടുത്ത മുണ്ടായതിനെ  തുടര്‍ന്ന് പല ട്രയിനുകളും   റദ്ദാക്കിയിരുന്നു. അതിനാല്‍ ഇന്ന് പതിവിലേറെ ട്രെയിനില്‍ തിരക്ക്  അനുഭവപ്പെട്ടത്.