തൃണമൂൽ കോൺഗ്രസിൽ അംഗമാകാത്തതുകൊണ്ട് വീട്ടമ്മയെ പീഡിപ്പിച്ചു.

single-img
19 April 2012

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ അംഗമാകാത്തതു കൊണ്ട് സ്ത്രീയെ പീഡിപ്പിച്ചുവെന്നു പരാതി.പീഡനത്തിൽ മനംനൊന്ത് ഇവർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.ഏപ്രിൽ പതിനഞ്ചിന് പശ്ചിമ ബംഗാളില്‍ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ കാന്തിയിലാണ് ഒരു കൂട്ടംതൃണമൂൽ പ്രവർത്തകർ ചേര്‍ന്ന് വീട്ടമ്മയെയും അവരുടെ കുടുംബാംഗങ്ങളെയും ആക്രമിച്ചത്. തൃണമൂൽ പ്രവർത്തകർ ഇവരുടെ വീട്ടിൽ എത്തുകയും പാര്‍ട്ടിയില്‍ ചേരാനാവശ്യപ്പെടുകയും ചെയ്തു. ഗ്രാമത്തിലെ സ്ത്രീകളെയെല്ലാം തൃണമൂല്‍ അനുഭാവികളാക്കി മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.എന്നാല്‍ സിപിഎംകാരിയായ സ്ത്രീ ഇതിന് തയ്യാറല്ലെന്ന് അറിയിച്ചു. തുടര്‍ന്ന് സ്ത്രീയോട് സംഘത്തിലുള്ളവര്‍ അന്‍പതിനായിരം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ പണം നല്‍കാൻ തയ്യാറായില്ല. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് സ്ത്രീ പരാതിയിൽ പറയുന്നു.അതേസമയം പരാതി നൽകി മണിക്കൂറുകൾ കഴിഞ്ഞിട്ടും പോലീസ് സംഭവത്തെക്കുറിച്ചു അന്വേഷിക്കുകയോ വിവരങ്ങൾ ആരായുകയോ ചെയ്തിട്ടില്ല എന്നും ആരോപണമുണ്ട്.