തമിഴ്‌നാട്ടില്‍ വാഹനാപകടം; എട്ട് സ്ത്രീകള്‍ മരിച്ചു

single-img
19 April 2012

തമിഴ്‌നാട്ടിലെ  നാമക്കല്‍ ജില്ലയിലെ വെള്ളന്തൂരില്‍ വാഹനാപകടത്തില്‍പ്പെട്ട് എട്ട്  പേര്‍ മരിക്കുകയും 11പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യബസും വാനും കൂട്ടിയിടിച്ച് മരിച്ച എട്ട് പേരും സ്ത്രീകളാണ്. സേലം-ഈ റോഡില്‍ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവമുണ്ടായത്.   വെള്ളന്തൂര്‍, നടപ്പട്ടി, ഓലപ്പട്ടി എന്നീ ഗ്രാമങ്ങളില്‍ നിന്നും സേലത്തേ കമ്പനിയില്‍ ജോലിക്കുവരികയായിരുന്ന വാനിലെ സ്ത്രീകളാണ് മരിച്ചത്. അമിത വേഗതയാണ് അപകട കാരണം എന്ന് പറയുന്നു.