കേരള വാഹനങ്ങളുടെ പ്രവേശന നികുതി തമിഴ്നാട് കുത്തനെ കൂട്ടി

single-img
19 April 2012

പാലക്കാട്:കേരളത്തിൽ നിന്നുള്ള ക്യാരേജ് വാഹനങ്ങൾക്ക് തമിഴ്നാട് സർക്കാർ പ്രവേശന നികുതി ഏർപ്പെടുത്തി.600 രൂപയാണ് ഒരു സീറ്റിന്റെ പുതിയ നികുതി.ഇതിനുമുമ്പ് കേരള മോട്ടോർ വാഹാൻ വകുപ്പിൽ നിന്നും വാഹനങ്ങൾക്ക് 350 രൂപയുടെ പെർമിറ്റ് എടുത്താൽ മാത്രം മതിയായിരുന്നു.ഏപ്രിൽ 18 മുതലാണ് കൊള്ള നികുതി തമിഴ്നാട് പിരിക്കാൻ തുടങ്ങിയത്. 50സീറ്റുള്ള ബസ്സിനു കേരളത്തിൽ നിന്നും തമിഴ്നാട് അതിർത്തി കടക്കാൻ 30,000 രൂപ നികുതിയിനത്തിൽ നൽകേണ്ടി വരും. ഇതു മൂലം വിനോദ സഞ്ചാരികളും വ്യാപാരികളുമാണ് കൂടുതൽ ബുദ്ദിമുട്ട് അനുഭവിക്കേണ്ടി വരുന്നത്.