ദി വീക്ക് ഓഫീസിന് നേരെ ശിവസേനാ ആക്രമണം

single-img
19 April 2012

മുംബൈ: ദി വീക്കിന്റെ മുംബൈയിലെ മാര്‍ക്കറ്റിങ് ഓഫീസിന് നേരെ ആക്രമണം. ശിവസേനാ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണു അറിയുന്നത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. .
രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ദി വീക്കിന്റെ ഓഫീസില്‍ നിന്ന് നേരത്തെ ഒരു ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നതിനെ തുറ്റർന്ന് ശിവസേന യൂണിയന്‍ ഇടപെട്ടിരുന്നു. ഈ ജീവനക്കാരനുമായാണ് ശിവസേനാ പ്രവര്‍ത്തകര്‍ ഓഫീസിലെത്തിയത്. ചര്‍ച്ചക്കിടെ പ്രകോപനമൊന്നും കൂടാതെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റി്‌പ്പോര്‍ട്ട്.