സേതുരാമയ്യര്‍ വീണ്ടും എത്തുന്നു

single-img
19 April 2012

 അരക്കയ്യന്‍ ഷര്‍ട്ടും നെറ്റിയില്‍ കുങ്കുമകുറിയുമായി  കൈകള്‍ പിറകില്‍ കെട്ടി ചെറുപുഞ്ചിരിയോടെ വരുന്ന സേതുരാമയ്യരെ മലയാളികള്‍ക്ക് അത്രപ്പെട്ട് മറക്കാനാമോ? ഇതാ മമ്മൂക്കയുടെ ഫാന്‍സുകള്‍ക്ക്  ഒരു സന്തോഷവാര്‍ത്ത.  മമ്മൂട്ടിയുടെ ജനപ്രിയ ചിത്രമായ  സി.ബി.ഐ ഡയറിക്കുറിപ്പിന്റെ  അഞ്ചാംഭാഗം വരാന്‍ പോകുന്നു. ‘ബ്ലാക്ക് ഇന്‍വസ്റ്റിഗേഷന്‍ ‘  എന്നാണ് ഈ ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

1987ല്‍ റിലീസുചെയ്ത  ‘ഒരു സി.ബി.ഐ  ഡയറിക്കുറിപ്പ്’ എന്ന ചിത്രം കുറ്റാന്വേഷണ സിനിമകള്‍ക്കിടയില്‍ വലിയ ഒരു കോളിളക്കം  തന്നെ സൃഷ്ട്ടിച്ചിരുന്നു.  തുടര്‍ന്ന് രണ്ടാംഭാഗമായി വന്ന  ‘ജാഗ്രത’യും മൂന്നാംഭാഗം ‘സേതുരാമയ്യര്‍ സി.ബി.ഐ’യും  സൂപ്പര്‍ ഹിറ്റുകളായിരുന്നു. തുടര്‍ന്ന് നാലാം ഭാഗം ‘നേരറിയാന്‍ സി.ബി.ഐ’ മുന്‍ ചിത്രങ്ങളെപോലെ തരംഗം സൃഷ്ട്ടിക്കാന്‍ കഴിഞ്ഞില്ല.   ബ്ലാക്ക്  ഇന്‍വെസ്റ്റിഗേഷന്‍ ആ പോരായ്മ തിരുത്തി, സൂപ്പര്‍ഹിറ്റാക്കുമെന്ന് കരുതുന്നു.

എസ്.എന്‍ സ്വാമി തിരകഥയും ശ്യാമിന്റെ സംഗീതവും എന്നൊഴിച്ചാല്‍ അണിയറ പ്രവര്‍ത്തകരില്‍ മാറ്റമില്ല. കൃഷ്ണകൃപയുടെ  ബാനറില്‍ കെ.മധു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുകേഷും  ജനാദ്ദനനും അഭിനയിക്കുന്നുണ്ട്. മറ്റ് താരങ്ങളെ തിരഞ്ഞടുത്തിട്ടില്ല.  ജൂണ്‍ മാസത്തിനോടകം  ബ്ലാക്ക് ഇന്‍വസ്റ്റിഗേഷന്റെ   ചിത്രീകരണം ആരംഭിക്കും.