എസ്ബിടി പ്രവാസി കാലാവധി നിക്ഷേപ പലിശനിരക്ക് പരിഷ്കരിച്ചു

single-img
19 April 2012

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പ്രവാസി കാലാവധി നിക്ഷേപ പദ്ധതിയുടെ പലിശനിരക്കുകൾ പരിഷ്കരിച്ചു.ഇന്ന് മുതലാണ് പരിഷ്കരിച്ച നിരക്കുകൾ ബാധകമാകുന്നത്.റിസർവ്വ് ബാങ്കിൽന്റെ പുതിയ സാമ്പത്തികാവലോകന നയത്തിന്റെ ഭാഗമായുള്ള നിർദേശങ്ങൾ പ്രകാരമാണ് പലിശനിരക്ക് പരിഷ്കരിച്ചിരിക്കുന്നത്.ഒരു വർഷം മുതൽ 3 വഷത്തിൽ താഴെ വരെ കാലാവധിയിൽ നിക്ഷേപങ്ങൾക്ക് ഇനി 9% പലിശ ലഭ്യമാകും.3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 8.75%, 5 വർഷത്തിന് മേൽ 10 വർഷം വരെ 8.25% എന്നിവയാണ് പുതിയ നിരക്ക്.