കോണ്‍ഗ്രസ് തെറ്റിദ്ധാരണകള്‍ നീങ്ങി

single-img
19 April 2012

കോണ്‍ഗ്രസ് സംഘട്ടനാ തലത്തിലുണ്ടായിരുന്ന   എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചുവെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും  കെ.പി.സി.സി പ്രസിഡന്റ്  രമേശ് ചെന്നിത്തലയും പറഞ്ഞു. ഇന്നലെ  ഉച്ചയ്ക്ക് അരമണിക്കൂറോളം കെ.പി.സി.സി അസ്ഥാനത്തു നടന്ന ചര്‍ച്ചയിലാണ്  കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും  പരിഹരിച്ചത്. വകുപ്പുമാറ്റവുമായി സംബന്ധിച്ച് പത്തു മാസത്തോളം പഴക്കമുള്ള  കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് ഇതോടെ വിരാമമിടുകയാണ്.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിതലയില്‍ നിന്നും  അര്‍ഹിക്കുന്നതില്‍ കൂടതല്‍ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും വകുപ്പുവിഭജനം സംബന്ധിച്ച് പ്രത്യേക സാഹചര്യത്തിലാണ്  ഈ തെറ്റിദ്ധാരണയുണ്ടായതെന്നും അത് രമേശിനോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മെയ് രണ്ടിന് കെ.പി.സി.സി നിര്‍വാഹകസമതി യോഗം ചേരുന്നുണ്ട്.  കോണ്‍ഗ്രസ്   നേതാക്കള്‍  നടത്തുന്ന പരസ്യപ്രസ്താവന അവസാനിപ്പിക്കുമെന്നും നേതാക്കള്‍ക്ക് പറയാനുള്ള  കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ്  യോഗത്തില്‍ പറയുമെന്നും   രമേശ് ചെന്നിത്തല  വ്യക്തമാക്കി.