രാമസേതുസ്മാരകം: സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കണമെന്ന് കേന്ദ്രം

single-img
19 April 2012

രാമസേതു  ദേശീയ  സ്മാരകമാക്കുന്നതു സംബന്ധിച്ച വിഷയത്തില്‍  കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടുകള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല.  ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട്  സുപ്രീംകോടതിയില്‍ വ്യക്തമാക്കണമെന്ന് ജസ്റ്റീസുമാരായ എച്ച്.എല്‍.ദത്തു, എ.ആര്‍. ദാവെ  എന്നിവരടങ്ങിയ  ഡിവിഷന്‍ ബഞ്ച്  കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നെങ്കിലും  ഒരു തീരുമാനവും  എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കട്ടെ  എന്നും  കേന്ദ്രത്തിനു വേണ്ടി ഹാജരായ  അഡീഷണല്‍ സെക്രട്ടറി  സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ പറഞ്ഞു.  കേസ് ആഗസ്റ്റ് മൂന്നാം വരത്തിലേയ്ക്ക് മാറ്റി.

രാമസേതുവിനെ പ്രതികൂലമായി ബാധിക്കുന്ന പാക് കടലിടുക്കിനേയും മന്നാര്‍ ഉള്‍ക്കടലിനേയും ബന്ധിപ്പിക്കുന്ന  സേതുസമുദ്രം പദ്ധതി 2005ലാണ് രൂപം കൊണ്ടത്.  ലങ്കയില്‍ എത്തുന്നതിന് ശ്രീരാമന്‍  നിര്‍മ്മിച്ചു  എന്ന് വിശ്വസിക്കുന്ന പാതയായ രാമസേതുവിനെ  ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്  ജനതാപാര്‍ട്ടി പ്രസിഡന്റ്  സുബ്രഹ്മണ്യസ്വാമി  സമര്‍പ്പിച്ച  ഹര്‍ജി പരിഗണിച്ചാണ്  സുപ്രീംകോടതി   സര്‍ക്കാരിനോട്  നിലപാട്  വ്യക്തമാക്കാന്‍  ആവശ്യപ്പെട്ടത്. ഇതിനൊരു തീരുമാനമാകുന്നതുവരെ സേതുസമുദ്രം പദ്ധതിയുമായി മുന്നോട്ടു പോകുന്നത്  2010ല്‍  സുപ്രീംകോടതി  തടഞ്ഞിരുന്നു. രാമസേതു പദ്ധതിക്കുപകരം  ധനുഷ്‌ക്കോടി  വഴി  പുതിയ മാര്‍ഗത്തിന്റെ  സാധ്യത  സമിതി പഠന വിധേയമാക്കിവരുകയാണ്.