രജനീകാന്ത് തിരുവനന്തപുരത്ത്

single-img
19 April 2012

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ കേരളത്തില്‍ എത്തി.കൊച്ചടിയാന്‍ എന്ന ചലച്ചിത്രത്തിന്റെ ചില ഗാനഭാഗങ്ങള്‍ ചിത്രീകരിക്കുന്നതിനാണു രജനി കേരളത്തിൽ എത്തിയത്.നായിക ദീപിക പദുക്കോണ്‍, മകളും സംവിധായികയുമായ സൌന്ദര്യ എന്നിവര്‍ രജനിക്കൊപ്പം വഴുതക്കാട് വിവാന്റ് ബൈ ടാജിലാണ് താമസം.ചരിത്രപശ്ചാത്തലത്തില്‍ ഒരുക്കുന്ന കൊച്ചടിയാന്റെ ആദ്യഘട്ട ഷൂട്ടിംഗ് ലണ്ടനില്‍ പൂര്‍ത്തിയായി. ലണ്ടനിലെ ഷൂട്ടിംഗ് പൂര്‍ത്തിയായതിന് ശേഷമാണ് കേരളത്തില്‍ ചിത്രീകരണം നടത്തുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ആണു നിശ്ചയിച്ചിട്ടുള്ളത്