വീട്ടമ്മ കൂട്ടമാനഭംഗത്തിനിരയായ സംഭവം അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി പി കെ ജയലക്ഷ്മി

single-img
19 April 2012

കാസര്‍കോട്: ഇടുക്കി ചെറുതോണിയിൽ മദ്യപിച്ചെത്തിയ മകന്റെ സുഹൃത്തുക്കള്‍ ചേർന്ന് ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം അന്‍പതുകാരിയായ വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം പത്രം കിട്ടാത്തതിനാൽ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പി.കെ ജയലക്ഷമി. കാസര്‍കോട് ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ജയലക്ഷമി കൂട്ടമാനഭംഗം അറിഞ്ഞില്ലെന്നും കേസെടുക്കാന്‍ വൈകിയതിനെ കുറിച്ച് അന്വേഷിക്കുമെന്നും വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ സമൂഹമനസാക്ഷിയെ ഞെട്ടിപിക്കുന്നതാണെന്നും ജയലക്ഷമി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ യുവജനയാത്രയി. പങ്കെടുക്കാനാണ് ജയലക്ഷമി കാസര്‍കോട്ടെത്തിയത്. യു.ഡി.എഫിൽ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെ കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ജയലക്ഷമി നെയ്യാറ്റിന്‍കരയി. പിറവം ആവര്‍ത്തികുമെന്ന കാര്യത്തിൽ സംശയം ഇല്ലെന്നും വ്യക്തമാക്കി. മറാഠി സമുദായത്തെ പട്ടികവര്‍ഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തിന്ന കാര്യം തീരുമാനിക്കേണ്ടത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയാണ്. സംസ്ഥാന സര്‍ക്കാര്‍ മറാഠി സമുദായത്തെ പട്ടികവര്‍ഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്താന്‍ ആവ്യശ്യപ്പെട്ട് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ അയച്ചിട്ടുണ്ടെന്നും ജയലക്ഷമി പറഞ്ഞു. തന്റെ വകുപ്പിമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മാത്രമേ ഇപ്പോള്‍ പ്രതികരിക്കാനുള്ളുവെന്നും ജയലക്ഷമി വ്യക്തമാക്കി.