പത്മരാജന്‍ സ്മാരക ട്രസ്റ്റിന്റെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇന്ത്യന്‍ റുപ്പി മികച്ച ചിത്രം

single-img
19 April 2012

പത്മരാജന്‍ സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.  രഞ്ജിത് സംവിധാനവും തിരക്കഥയുമെഴുതിയ  ‘ഇന്ത്യന്‍ റുപ്പി’യാണ്  മികച്ച  സിനിമയ്ക്കുള്ള  പുരസ്‌ക്കാരം നേടിയത്.
മികച്ച സംവിധായകനും (20,000രൂപ)  തിരക്കഥാകൃത്തി(10,000രൂപ)നുമുള്ള  പുരസ്‌ക്കാരം  രഞ്ജിത്തിനും ലഭിക്കും. മികച്ച ചെറുകഥയ്ക്കുള്ള  പുരസ്‌ക്കാരത്തിന് (10,000 രൂപ)  പി.സുരേന്ദ്രന്റെ  ‘ഗൗതമ വിഷാദയോഗം’ അര്‍ഹമായി.  ട്രസ്റ്റ് ചെയര്‍മാന്‍മാരായ ശ്രീകുമാരന്‍ തമ്പിയും രാധാലക്ഷ്മി  പത്മരാജനുമാണ്  അവാര്‍ഡ് പ്രഖ്യാപിച്ചത്.  പത്മരാജന്റെ  ജന്മദിനമായ  മെയ്  23 നു പുരസ്‌ക്കാരങ്ങള്‍  വിതരണം ചെയ്യും.

ലക്ഷ്മി