നെയ്യാറ്റിന്‍കരയില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും വിലയിരുത്തലാകും:ഉമ്മൻചാണ്ടി

single-img
19 April 2012

നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവും ഈ ഉപതെരഞ്ഞെടുപ്പെന്ന്‌ ഉമ്മൻ ചാണ്ടി പറഞ്ഞു.ഏത് തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനശൈലിയുടെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.കെപിസിസി പ്രസിഡന്റ് എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് സംസ്ഥാനത്തെ അവസാന വാക്കാണെന്ന് അദ്ദേഹം പ്രതികരിച്ചു.മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രി പ്രശ്നം അടഞ്ഞ അധ്യായമാണ്. വകുപ്പുമാറ്റമുള്‍പ്പെടെ കോണ്‍ഗ്രസിലെ ഏതു പ്രശ്നവും ചര്‍ച്ചയിലൂടെ പരിഹരിക്കും. ജനാധിപത്യ പാര്‍ട്ടിയിലും മുന്നണിയിലും അഭിപ്രായ വ്യത്യാസമുണ്ടാകും. ജനാധിപത്യശൈലിയില്‍ തന്നെ അതു പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു