ഗെയ്ൽ സിക്സറടിച്ച പന്ത് കൊണ്ട് ആരാധികയുടെ മൂക്ക് തകർന്നു.

single-img
19 April 2012

ബാംഗ്ലൂർ: ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സും പൂനെ വാരിയേഴ്സും തമ്മിലുള്ള മത്സരത്തിനിടെ ക്രിസ് ഗെയിലിന്റെ ഒരു സിക്സർ ഗാലറിയിലെത്തി ബാലികയുടെ മൂക്കു തകർത്തു.ഒരു ഓവറിൽ അടിച്ച അഞ്ചു സിക്സറുകളിലൊന്നാണ് പതിനൊന്നുകാരിയായ ടിയയുടെ മൂക്കിന്റെ പാലം തകർത്തത്.എന്നാൽ ടിയയെ കാണാനായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം ഉടമ സിദ്ധാർഥ് മല്യയോടൊപ്പം ആശുപത്രിയിൽ എത്തിയ ഗെയിലിനെ ആ കൊച്ചു ആരാധിക സമാധാനിപ്പിക്കുകയാണ് ചെയ്തത്.വിഷമിക്കേണ്ടെന്നും ഇനിയും ആരാധകർക്ക് ഇടയിലേയ്ക്ക് പന്ത് പായിക്കണമെന്നും പറഞ്ഞപ്പോൾ ബാറ്റിംഗിലെ നായകൻ ശരിക്കും വികാരധീരനായി.അവൾ വേഗം സുഖം പ്രാപിക്കട്ടേയെന്ന് ഞാൻ പ്രാർഥിക്കുന്നു എന്നും കൂടിക്കാഴ്ച്ചയെ പറ്റി അദ്ദേഹം പറഞ്ഞു.