ചിലര്‍ തനിക്കും ആര്യാടനുമെതിരെ പാരപണിയുന്നു: കെ മുരളീധരന്‍

single-img
19 April 2012

ചിലര്‍ കൂടെ നിന്ന് പാര പണിയുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.തിരുവനന്തപുരത്ത് വരുമ്പോള്‍ മാത്രം ഐക്യത്തെ കുറിച്ച് പറഞ്ഞാല്‍ പോരെന്നും മുരളീധരൻ പറഞ്ഞു.ചിലറ് യുവജന സംഘടന നേതാക്കളെ ഉപയോഗിച്ച് തനിക്കും ആര്യാടനുമെതിരെ അശ്ളീലം പ്രചരിപ്പിക്കുകയും പ്രകടനം നടത്തിക്കുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞുതിരുവനന്തപുരത്ത് എത്തുമ്പോൾ മാത്രം ഐക്യത്തെ പറ്റി പരഞ്ഞാൽ പോരെന്നും മുരളി പറഞ്ഞു.ഇത് ഇങ്ങനെ തുടർന്ന് പോയാൽ സംസ്ഥാന പ്രസിഡന്റിനെ കാണുമ്പോള്‍ അഖിലേന്ത്യാ പ്രസിഡന്റ് മടിക്കുത്തഴിക്കുന്ന പാര്‍ട്ടിയാണിതെന്ന് തങ്ങള്‍ക്കും പറയേണ്ടി വരുമെന്ന് മുരളീധരൻ കൂട്ടിചേർത്തു