യുവാക്കൾക്ക് ഭാവിയിലേയ്ക്ക് വെളിച്ചം പകരാൻ കെ.ഐ.സി.യൂത്ത് വിംഗ്

single-img
19 April 2012

അറിവിന്റെയും അനുഭവങ്ങളുടെയും പുത്തൻ ജാലകങ്ങൾ യുവാക്കൾക്ക് മുന്നിൽ തുറക്കുന്നതിനായി പരിശ്രമിക്കുന്ന യുവജന സംഘടനയാണ് കേരള ഇന്റർനാഷണൽ സെന്റർ യൂത്ത് വിംഗ്.ഡോ.ശശി തരൂർ എം.പി.,അംബാസിഡർമാരായ ടി.പി.ശ്രീനിവാസൻ,കെ.പി.എസ്.മേനോൻ എന്നിവരുടെ സാരഥ്യത്തിൽ പ്രവർത്തിക്കുന്ന കേരള ഇന്റർനാഷണൽ സെന്ററിന്റെ യുവജന വിഭാഗമാണിത്.കേരളത്തിലെ യുവാക്കളുടെ ഉന്നമനത്തിനായി അവരെ ഉൾപ്പെടുത്തി വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങൾ,സമൂഹത്തിന്റെ നാനാതുറകളിൽ മികവ് തെളിയിച്ച വ്യക്തികളുമായി ചർച്ചകൾ,പ്രശ്നോത്തരികൾ,പ്രഭാഷണമത്സരങ്ങൾ,ശില്പശാലകൾ തുടങ്ങിയവ ഇവർ സംഘടിപ്പിക്കുന്നുണ്ട്.സിവിൽ സർവ്വീസ് പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനായി ക്രിയാത്മകവും സുദൃഡവുമായ സൌജന്യ പരിശീലന പദ്ധതികൾ ഇവരുടെ പ്രത്യേകതയാണ്.ഈ പരിപാടിയിൽ വിദേശ പ്രതിനിധികളുമായും ഐ.എഫ്.എസ്.,ഐ.എ.എസ്.ഉദ്യോഗസ്ഥരുമായും സംവദിക്കാനുള്ള അവസരം യുവാക്കൾക്ക് ലഭിക്കും.കേരളത്തിലെ യുവാക്കൾ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും വളർച്ച കൈവരിക്കാനായി പരിശ്രമിക്കുന്ന ഡോ.ശശി തരൂരിന്റെ പ്രവർത്തനങ്ങൾ ഈ സംഘടനയ്ക്ക് മുതൽക്കൂട്ടാണ്.

സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 6ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌൺസിൽ ആസ്ഥാനത്ത് വെച്ച് ഐക്യരാഷ്ട്രസഭയെ സംബന്ധിച്ച് ശില്പശാല നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ശശി തരൂർ,ടി.പി,ശ്രീനിവാസൻ,കെ.പി.എസ്.മോനോൻ എന്നിവർക്കൊപ്പം സ്വകാര്യ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.ഹൈസ്കൂൾ തലം മുതൽ ബിരുദതലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്.തുടർന്ന് വരുന്ന ദിവസങ്ങളിൽ വിദ്യാഭ്യാസത്തിനായുള്ള മാർഗ്ഗ നിദ്ദേശങ്ങളും ഭാവിയിലെ അവസരങ്ങളെക്കുറിച്ച് അറിവും നൽകുന്ന പ്രസന്റേഷനുകൾ ഉൾക്കൊള്ളിച്ച് ഹയർ സെക്കന്ററി സ്കൂളുകളിൽ സിവിൽ സർവ്വീസ് ബോധന ക്യാമ്പെയിനും ഉണ്ടാകും.