ഇറ്റാലിയൻ നാവികരെ കാണാൻ ബന്ധുക്കൾ തിരുവനന്തപുരത്ത്.

single-img
19 April 2012

തിരുവനന്തപുരം: കടലിലെ വെടിവെയ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ ഇറ്റാലിയൻ നാവികരെ കാണാൻ ബന്ധുക്കൾ പൂജപ്പുര സെൻട്രൽ ജയിലിലെത്തി.ഇന്നു രാവിലെ 11 മണിയോടെ ജയിലിലെത്തിയ ഇവർ ജയിൽ സൂപ്രണ്ടിന് അപേക്ഷസമർപ്പിച്ചു. മാധ്യമ പ്രവർത്തകരെ ഒഴിവാക്കണമെന്നു അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ സൂപ്രണ്ടിന്റെ മുറിയിൽ ആയിരിക്കും സന്ദർശനം. സിയിലാനോ ലത്തോറെ, സാല്‍വത്തോറെ ജിറോനെ എന്നീ നാവികരാണ് കടലില്‍ നടന്ന വെടിവയ്പ്പിനെ തുടര്‍ന്ന് അറസ്റ്റിലായത്. ഒരു നാവികന്റെ മാതാപിതാക്കളും ഭാര്യയും മറ്റൊരു നാവികന്റെ സഹോദരിയും സഹോദരീപുത്രിയുമാണ്‌ ജയിലില്‍ എത്തിയിരിക്കുന്നത്‌.