ജില്ലാകോടതിയില്‍ വ്യാജ മുദ്രപത്രം വ്യാപകം

single-img
19 April 2012

തലസ്ഥാന  കോടതികളില്‍ ആയിരത്തിന്റെയും  അയ്യായിരത്തിന്റെയും വ്യാജമുദ്രപത്രങ്ങള്‍  ഹാജരാക്കുന്നതായി  കണ്ടെത്തി. ഇതുവഴി  സര്‍ക്കാരിന്  ലക്ഷക്കണക്കിന്  രൂപയാണ്  നഷ്ടമാണുണ്ടായിട്ടുള്ളത്.
വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ ജഡ്ജി ഡി.സുധീന്ദ്രകുമാര്‍  ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.   തിരുവനന്തപുരം സിറ്റി പോലീസ്  കമ്മീഷ്ണര്‍ പി.ജെ ജോസഫ്  അന്വേഷണം  ആരംഭിച്ചു.  ഏതാണ്ട് നാല്‍പതിലധികം കേസുകളില്‍ വ്യാജമുദ്രപത്രമാണു കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.  തിരുവന്തപുരം ജില്ലാകോടതിയില്‍  ലഭിച്ച  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്  അന്വേഷണം ആരംഭിച്ചത്