അഞ്ചാം മന്ത്രി വിവാദം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി

single-img
18 April 2012

അഞ്ചാം മന്ത്രി വിവാദം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.മുസ്ലീം ലീഗിനു മുൻപും അഞ്ച്‌ സ്ഥാനങ്ങളുണ്ടായിരുന്നെന്നും ഈ മന്ത്രി സഭയുടെ തുടക്കത്തിൽ തന്നെ അഞ്ച്‌ സ്ഥാനങ്ങൾ അവർക്ക്‌ നൽകാമെന്ന് സമ്മതിച്ചിരുന്നതാണെന്നും അദേഹം വ്യക്തമാക്കി.എന്നാൽ സ്ഥാനങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിരുന്നില്ല.പിന്നീട്‌ ഈ വിഷയത്തിൽ ചില വിവാദങ്ങൾ ഉണ്ടായത്‌ ശരിയാണു.വീണ്ടും ചർച്ച ചെയ്ത്‌ പുതിയ വകുപ്പുകളില്ലാത്ത മന്ത്രി സ്ഥാനം എന്ന് തീരുമാനിക്കുകയായിരുന്നു.കോൺഗ്രസിലെ വകുപ്പ്‌ മാറ്റവും ഈ പ്രശ്നവുമായി കൂട്ടി ക്കുഴക്കരുതെന്നും അദേഹം പറഞ്ഞു.അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെയും അതിശയോക്തിപരമാണെന്നും അദേഹം കൂട്ടിച്ചേർത്തു.പിറവം ഉപതിരഞ്ഞെടുപ്പിൽ സംഭവിച്ചത്‌ പോലെ സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവർത്തനങ്ങളുടെയും വിശകലനമായിരിക്കും നെയ്യാറ്റിൻ കരയിലും നടക്കുകയെന്നു മുഖ്യമന്ത്രി പറഞ്ഞു.