കുട്ടി പൊലീസ് ട്രാഫിക് ബോധവല്‍ക്കരണം നടത്തി

single-img
18 April 2012

സ്റ്റുഡന്റ് പൊലീസ് കെഡറ്റുകള്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടത്ത് ട്രാഫിക് ബോധവൽക്കരണം നടത്തി.ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കുക, സീറ്റ് ബല്‍റ്റ് ഉപയോഗിച്ചു വാഹനം ഓടിക്കുക, കാല്‍നടയാത്രക്കാര്‍ സീബ്ര ലൈനും, ഫുട്പാത്തും പ്രയോജനപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലായിരുന്നു ബോധവല്‍ക്കരണം.. നിയമം ലംഘിക്കുന്നവര്‍ക്ക് നിയമം പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഒപ്പിടുന്ന കാര്‍ഡ് നല്‍കുകയും ഒപ്പിട്ട് മേല്‍വിലാസമെഴുതി തിരിച്ച് വാങ്ങുകയും ചെയ്തു.