ആറുവയസുകാരി ക്ലാസില്‍ ബഹളം വച്ചു; പോലീസ് വിലങ്ങിട്ടു

single-img
18 April 2012

അറ്റ്‌ലാന്റില്‍ സ്‌കൂളിലെ ആറ് വയസുകാരി ബഹളം വച്ചതിനെ തുടര്‍ന്ന്  പോലീസെത്തി  കൈ പുറകില്‍ കെട്ടി കൈയ്യാമം വച്ച് കൊണ്ടുപോയി. ജോര്‍ജിയ സ്‌കൂളില്‍  പഠിക്കുന്ന  കിന്റര്‍ ഗാര്‍ട്ടന്‍വിദ്യാര്‍ത്ഥിനി സലിസാ ജോണ്‍സണ്‍
എന്ന ആറ് വയസുകാരിയെയാണ് ഏപ്രില്‍ 16-ാം തീയതി  പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ  ശരീരത്തില്‍ ക്ഷതമേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ രക്ഷകര്‍ത്താക്കള്‍   പോലീസില്‍ പരാതിപ്പെട്ടു.   എന്നാല്‍  പോലീസ്  ഇത് നിഷേധിച്ചു. കുട്ടിയോട് വളരെ സൗമ്യമായി മാത്രമേ പെരുമാറിയിട്ടുള്ളുവെന്നാണ്  പോലീസ് പറയുന്നത്.സ്‌കൂളില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ അവിടെ എത്തിയതെന്നും  ഓഫീസ് മുറിയിലിരുന്ന  കുട്ടി പ്രഥമ അധ്യാപകന്റെ വാക്കുകള്‍ ധിക്കരിക്കുകയും, അനുസരിക്കേട് കാട്ടുകയും ചെയ്തതിനാല്‍  കൈയ്യാമം വയ്ക്കുവാന്‍  പ്രേരിതമാവുകയായിരുന്നുഎന്നും അവര്‍ പറഞ്ഞു.ഇങ്ങനെയുള്ള കുട്ടികളെ മുമ്പും  ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന്  ജുവനൈല്‍ ഹോം  അധികാരികള്‍ പറയുന്നു.