മക്കളുടെ കൂട്ടുകാർ വീട്ടമ്മയെ മാനഭംഗപ്പെടുത്തി

single-img
18 April 2012

തൊടുപുഴ:ഇടുക്കി മുരിക്കാശേരിയിൽ മക്കളുടെ കൂട്ടുകാർ ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം 50 വയസുള്ള വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയായിരുന്നു.സംഘത്തിൽ ഏഴുപേരുണ്ടായിരുന്നതായി പറയുന്നു.കഴിഞ്ഞ വിഷുദിനത്തിലായിരുന്നു സംഭവം.വിഷുസദ്യയെ ചൊല്ലിയുള്ള തർക്കമാണ് മാനഭംഗത്തിൽ എത്തിയത്.28 ഉം 23ഉം വയസുള്ള രണ്ട് ആൺ മക്കളാണ് ഇവർക്കുള്ളത്.വിഷുദിനത്തിൽ ഇവരുടെ കൂട്ടുകാർ വീട്ടിലുണ്ടായിരുന്നു.സദ്യയെകുറിച്ചുള്ള തർക്കത്തെ തുടർന്ന് കൂട്ടുകാർ വീട്ടിൽ നിന്നും പിണങ്ങിപോയിരുന്നു.വൈകിട്ട് മക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കി വീട്ടിലെത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി വീട്ടമ്മ പറയുന്നു.പരാതി നൽകി അഞ്ചു ദിവസമായിട്ടും പോലീസ് കേസെടുക്കുകയോ അന്വേഷിക്കുകയോ ചെതിട്ടില്ല.ഇതിനുപിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്ന് ആരോപണമുണ്ട്.