സാമുവലിന്റെ മക്കളിലൂടെ മീരാജാസ്മിൻ തിരിച്ചെത്തുന്നു.

single-img
18 April 2012

കൊച്ചി:പ്രശസ്ത തെന്നിന്ത്യൻ നടി മീരാ ജാസ്മിൻ കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമാലോകത്തിലേയ്ക്ക് തിരിച്ചു വരുന്നു.‘അച്ഛനുറങ്ങാത്ത വീട്‘ എന്ന ലാൽ ജോസ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘സാമുവലിന്റെ വീട് ‘ എന്ന സിനിമയിലാണ് മീര അഭിനയിക്കുന്നത്.ഒരുവര്‍ഷ ത്തിലേറെയായി അഭിനയ രംഗത്ത്‌ നിന്നും വിട്ടു നിന്നിരുന്ന മീരാ ജാസ്മിന്‍ ഈ ചിത്രത്തിലെ ലിസമ്മ എന്ന നായികാ വേഷത്തിലൂടെ ശക്തമായ തിരിച്ചു വരവ് ആയിരിക്കും നടത്തുക.ആദ്യ ഭാഗത്തിനു തിരക്കഥയൊരുക്കിയ ബാബു ജനാർദ്ദനൻ രണ്ടാം ഭാഗത്തിനു സംവിധാനവും നിർവ്വഹിക്കുന്നു.സലിം കുമാറിനെ കൂടാതെ ആദ്യ ഭാഗത്തില്‍ നിന്നും സംവൃത സുനിലും ഈ ചിത്രത്തില്‍ ഉണ്ടാവും. അതില്‍ മുക്ത അവതരിപ്പിച്ച ലിസമ്മയായി മീര അഭിനയിക്കുമ്പോള്‍ ഉണ്ണി മുകുന്ദനാണ് നായകനായി എത്തുന്നത്.മെയ് അവസാന വാരത്തോടെ ചിത്രീകരണം തുടങ്ങും.