ദിലീപ്‌-മംത ജോഡിയുടെ “മൈ ബോസ്‌”

single-img
18 April 2012

ദിലീപിന്റെ നായികയായി മംത മോഹൻ ദാസ്‌ എത്തുന്ന ചിത്രമാണു “മൈ ബോസ്‌”.മമ്മി ആന്റ്‌ മീയ്ക്ക്‌ ശേഷം ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ഈസ്റ്റ്‌ കോസ്റ്റ്‌ വിജയനാണു നിർവ്വഹിക്കുന്നത്‌.ചിത്രത്തിന്റെ പൂജ ഈ മാസം 23 നു എറണാകുളം സരോവരം ഹോട്ടലിൽ വെച്ച്‌ നടക്കും.സായി കുമാർ,സലീം കുമാർ,നെടുമുടി വേണു,ഗണേഷ്‌,സുരേഷ്‌ കൃഷ്ണ,ലെന,സീത,വൽസല മേനോൻ,മാസ്റ്റർ ജീവൻ തുടങ്ങി വൻ താര നിരയുമായാണു ചിത്രമെത്തുന്നത്‌.സന്തോഷ്‌ വർമയുടെ വരികൾക്ക്‌ സെജോ ജോൺ സഗീതം പകരുന്നു.ഛായാഗ്രഹണം അഖിൽ നായർ,എഡിറ്റിങ്ങ്‌ വി.സാജൻ.