മണപ്പുറം ഫിനാൻസിൽ വൻ കവർച്ച

single-img
18 April 2012

സ്വകാര്യ ധനകാര്യ രംഗത്തെ മുൻ നിര സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസിന്റെ പുനെയിലെ ഭവാനിപ്പേട്ട്‌ ശാഖയിൽ വൻ കവർച്ച.കഴിഞ്ഞ രാത്രിയിലാണു മോഷണം നടന്നത്‌.18 കിലോ സ്വർണ്ണവും 16 ലക്ഷം രൂപയുമാണു കവർന്നത്‌.5 കോടി വില മതിക്കുന്ന സ്വന്ര്ണ്ണമാണു കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്‌.വ്യാജ താക്കോൽ ഉപയോഗിച്ച്‌ മുൻ വശത്തെ പൂട്ടു തുറന്നാണു മോഷ്ടാക്കൾ അകത്ത്‌ കടന്നത്‌.കവർച്ചയുമായി ബന്ധപ്പെട്ട സിസി ടി വി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്‌.