കലാമണ്ഡലം വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

single-img
18 April 2012

കേരള കലാമണ്ഡലത്തിലെ വിദേശ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം  കത്തിക്കരിഞ്ഞ  നിലയില്‍   സ്യൂട്ട്‌കേസില്‍ കണ്ടെത്തി.  മെക്‌സിക്കന്‍  സ്വദേശിനി  സിസിലി ഡന്‍ലി
അകോസ്റ്റ  (36)യുടെ മൃതദേഹമാണ്  മധുരയില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയയത്.  കലാമണ്ഡലം  സര്‍വ്വകലാശാലയിലെ  മോഹിനിയാട്ടം വിദ്യാര്‍ത്ഥിയാണ് ഇവര്‍.ഏപ്രില്‍ ഒന്നു മുതല്‍   ഇവരെ കാണാനില്ലാന്ന്  ഭര്‍ത്താവ് മാര്‍ട്ടിന്‍ മാന്റിക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്  സിസിലിയുടെ  മൃതദേഹം  പാതി കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍  മാന്റിക് സിസിലിയെ  കൊലപ്പെടുത്തുകയും മൃതദേഹം കത്തിച്ചു സ്യൂട്ട്‌കെയ്‌സിലാക്കി   മധുരയില്‍  കൊണ്ടുപോയി കളയുകയാണെന്നും  പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന്  ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. അഞ്ചുവയസുകാരി മകളുടെ  സംരക്ഷണത്തെ ചൊല്ലിയുണ്ടായ  തര്‍ക്കമാണ്  കൊലപാതകത്തില്‍ കലാശിച്ചത്.