സംസ്ഥാനത്തിന് മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കില്ലെന്ന് കെ.വി തേമസ്

single-img
18 April 2012

കേന്ദ്രം കേരളത്തിന് നല്‍കുന്ന   മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കാനാവില്ലെന്ന്   കേന്ദ്രമന്ത്രി  കെ.വി തോമസ്.  മത്സ്യബന്ധന ബോട്ടുകള്‍ക്ക്   മണ്ണെണ്ണ ആവശ്യമാണെങ്കില്‍   പ്രത്യേക അപേക്ഷ നല്‍കുന്ന  കാര്യം സര്‍ക്കാരിന്റെ  ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.  ഇതിനായി ഒരു ദിവസത്തിനുള്ളില്‍  ബോട്ടുകളുടെ  സെന്‍സസ്  എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും  ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ നടപടി ഒന്നും  സ്വീകരിച്ചിട്ടില്ല.

മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ  ആവശ്യമെങ്കില്‍  സംസ്ഥാനം പ്രത്യേക അപേക്ഷ  സമര്‍പ്പിക്കണം.  പാചക വിഹിതം കൂടുന്നതിനനുസരിച്ച്  മണ്ണെണ്ണ വിഹിതം  കുറയും  ഇവ രണ്ടും  ഉയര്‍ന്ന സബ്‌സിഡിയോടെയാണ്  നല്‍കുന്നത്. അതിനാല്‍ മണ്ണെണ്ണ വിഹിതം കുട്ടാനാവില്ല. അദ്ദേഹം പറഞ്ഞു.