ജപ്പാൻ പ്രധാനമന്ത്രി ഈ മാസം അമേരിക്ക സന്ദർശിക്കും

single-img
18 April 2012

വാഷിങ്ഡൺ:ജപ്പാൻ പ്രധാനമന്ത്രി യോഷിഹികോ നോഡ ഈ മാസം അവസാനം അമേരിക്ക സന്ദർശിക്കും.യു എസ് പ്രസിഡന്റ് ഒബാമയുമായി ഏപ്രിൽ 30 നു കൂടിക്കാഴ്ച്ച നടത്തുമെന്നു വൈറ്റ് ഹൌസ് അറിയിച്ചു.ഉത്തര കൊറിയയുടെ വിവാദ റോക്കറ്റ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച.ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വാണിജ്യ മേഖലകളിലെ സഹകരണം വർധിപ്പിക്കുക,നയതന്ത്ര ബന്ധം വളർത്തുക ,തുടങ്ങിയ വിശയങ്ങൾ ഇരു നേതാക്കളും ചർച്ച നടത്തുമെന്നു വൈറ്റ് ഹൌസ് വക്താവ് ജെകാർണി അറിയിച്ചു.ഉത്തര കൊറിയയുടെ ഈയിടെ പരാജയപ്പെട്ട മിസൽ പരീക്ഷണമായിരിക്കും കൂടിക്കാഴ്ച്ചയിലെ പ്രധാന വിഷയം.പ്രാദേശിക ആഗോള സുരക്ഷാപ്രശ്നങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ച വിശയമാകുമെന്ന് പ്രതീക്ഷിക്കാം.