രാജസ്ഥാൻ റോയത്സിനു ജയം

single-img
18 April 2012

ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ അഞ്ചു വിക്കറ്റ്‌ ജയം.ഡെക്കാന്‍ ചാര്‍ജേഴ്‌സ് കുറിച്ച 197 റണ്‍സ് വിജയലക്‍ഷ്യം പിന്തുടര്‍ന്ന റോയല്‍സ്‌ രണ്ടു പന്തു അവശേഷിക്കെ ജയം നേടി. 19.4 ഓവറില്‍ അഞ്ചിന് 197 എന്നതാണ് റോയല്‍‌സിന്റെ സ്കോര്‍. ബ്രാഡ്‌ ഹോഡ്‌ജിന്റെ തകര്‍പ്പന്‍ പ്രകടനമാണ്‌ (21 പന്തില്‍ പുറത്താകാതെ 48) തോറ്റെന്നു കരുതിയ മത്സരത്തില്‍ രാജസ്‌ഥാനു ജയം നേടിക്കൊടുത്തത്‌.