വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

single-img
18 April 2012

മുരിങ്ങശ്ശേരിയില്‍  വീട്ടമ്മയെ  മാനഭംഗപ്പെടുത്തിയ  കേസില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. രാജമുടി  സ്വദേശികളായ സുബിന്‍,സോണി,അജീഷ്  എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ  വീട് കയറി ആക്രമണം,  സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍  എന്നീ കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസ്  ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്‌. കുറ്റക്കാര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കും  ഇതില്‍ പോലീസ് വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരേയും  നടപടിയുണ്ടാകും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പറഞ്ഞു.

വിഷുദിന സദ്യയെ ചൊല്ലിയുള്ള തര്‍ക്കമാണ് മാനഭംഗത്തില്‍ എത്തിയത്. ഇരുപത്തിയെട്ടും ഇരുപത്തി മൂന്നുവയസ്സുള്ള ആണ്‍മക്കളുടെ  സുഹൃത്തുക്കളാണ് വീട്ടമ്മയെ മാനഭംഗപ്പെടുത്തിയത്. പീഡനത്തിനിരയായ വീട്ടമ്മ  ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.