കേന്ദ്രം ഏറ്റവും കൂടുതല്‍ വൈദ്യുതി നല്‍കുന്നത് കേരളത്തിന്: ആര്യാടന്‍ മുഹമ്മദ്‌

single-img
18 April 2012

കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്നും വൈദ്യുതി  ഉത്പാദിപ്പിക്കുന്ന  പദ്ധതി  നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി  ആര്യാടാന്‍ മുഹമ്മദ്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് കുടപ്പനക്കുന്നില്‍  അനുവദിച്ച ഇലക്ട്രിക്കല്‍ ഓഫീസിന്റെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്ത്യയില്‍ കേന്ദ്രം ഏറ്റവും കൂടുതല്‍ വൈദ്യുതി  നല്‍കുന്ന  സംസ്ഥാനം കേരളമാണ്.  കേന്ദ്രത്തില്‍ നിന്ന് 1369 മെഗാവാട്ട്  വൈദ്യുതിയാണ്  കേരളത്തിന് നല്‍കുന്നുണ്ട്. 1600 മെഗാവാട്ട് വൈദ്യുതി മാത്രമേ  കേരളത്തില്‍ ഉല്‍പ്പാദിക്കുന്നുള്ളു. പവര്‍കട്ട് ഏറ്റവും  കുറച്ച്  സമയം എടുക്കുന്ന സ്ഥലവും  കേരളമാണ്. തമിഴ്‌നാട്,  കര്‍ണ്ണാടക,  ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ എട്ട് മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെയാണ്  പവര്‍ കട്ട്.  വൈദ്യുതി ബോര്‍ഡിന്റെ  ഈ വര്‍ഷത്തെ നഷ്ടം 2000 കോടി കവിഞ്ഞ് 3000 കോടിയിലെത്തുകയും ചെയ്യും.  സംസ്ഥാനത്ത് രൂക്ഷമാകുന്ന  വൈദ്യുതി ക്ഷാമത്തെ നേരിടാന്‍ കാറ്റ്, സൂര്യപ്രകാശം എന്നിവ വഴി  വൈദ്യുതി    ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമങ്ങള്‍  നടത്തുമെന്നും   ഈ പദ്ധതിയേയും  പ്രശ്‌നങ്ങളെ കുറിച്ചും ജനങ്ങള്‍ ബോധവാന്‍മാരായിരില്ലെങ്കില്‍ സംസ്ഥാനം നശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.മേയര്‍ അഡ്വ.കെ. ചന്ദ്രിക മുഖ്യപ്രഭാഷണവും നടത്തി.   സി.കെ ദയാപ്രദീപ് റിപ്പോട്ട് അവതരിപ്പിച്ചു.  കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ടി.എം മനോഹരന്‍ സ്വാഗതവും ചീഫ് എന്‍ജിനീയര്‍ ഡി.ദിനേശ്  നന്ദിയും പറഞ്ഞു.

കേരളത്തിലെ 695-ാംമത്  സെക്ഷനാണ് കുടപ്പനകുന്നില്‍. സ്‌റ്റേഷന്‍ പാതിരാപ്പള്ളി,  ചൂഴമ്പാല, കിഴക്കേമുക്കോല, മഠത്തുനട, ചെട്ടിവിളാകം, ഇരപ്പുകുഴി, റബര്‍ വിള, മരിയനഗര്, ദര്‍ശന്‍നഗര്, പുമല്ലിയൂര്‍ക്കോണം, എന്‍.സി.സി റോഡ് എന്നീ പദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ സെക്ഷന്‍. മുമ്പ് നാലാഞ്ചിറ, പേരൂര്‍ക്കട എന്നീ സെക്ഷനുകള്‍ക്ക് കീഴിലായിരുന്നു കുടപ്പനകുന്ന്.