അഗ്നി-5 ന്റെ പരീക്ഷണം ഇന്ന്

single-img
18 April 2012

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റിക് മിസൈല്‍ അഗ്നി-5 ന്റെ പരീക്ഷണം ഇന്ന്.ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണു അഗ്നി-5.അയ്യായിരം  കിലോമീറ്റര്‍ ദൂരപരിധിയാണു അഗ്നി- 5 നു ഉള്ളത്.17 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയും 50 ടണ്‍ ഭാരവുമുള്ള അഗ്നി-5 മൂന്നു ഘട്ടങ്ങളുള്ളതും ഖര ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്നതുമാണ്. ഇതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിഷേപിക്കാൻ ശേഷിയുള്ള അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ.അമേരിക്ക,റഷ്യ,ഫ്രാൻസ്,ചൈന എന്നീ രാജ്യങ്ങള്ള്ക്ക് മാത്രമാണു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സാങ്കേതിക വിദ്യ കൈവശമുള്ളത്.