അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു; ഇനി ഇന്ത്യയും എലീറ്റ് മിസൈല്‍ ക്ലബ്ബ് അംഗം

single-img
18 April 2012

ഇന്ത്യയുടെ ആദ്യഭൂഖണ്ഡാന്തര  ബാലസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു.   ഇതോടെ  ഇന്ത്യയും  എലീറ്റ് മിസൈല്‍ ക്ലബ്ബിലെ അംഗമായി.  റഷ്യ, ഫ്രാന്‍സ്,  അമേരിക്ക, ചൈന  എന്നീ രാജ്യങ്ങളാണ് ഈ ക്ലബ്ബിലെ മറ്റ് അംഗങ്ങള്‍.  ഒറീസ തീരത്തിനടുത്തുള്ള  വീലര്‍  ദ്വീപില്‍ നിന്ന്   ഇന്ന് രാവിലെ 8.05 നാണ്  വിക്ഷേപിച്ചത്. 5000 മുതല്‍ 5500 കിലോമീറ്റര്‍  വരെ ദൂര പരിധിയുള്ള  ഈ മിസൈല്‍  യു.എസും  ഓസ്‌ട്രേലിയയും ഒഴികെ  ഏത് ഭൂഖണ്ഡത്തിലും   എത്തിച്ചേരാന്‍ സാധിക്കും.അഗ്നി 5നു  ഒരേ യാത്രയില്‍   മൂന്നിടങ്ങളില്‍  ആക്രമണം നടത്താന്‍ സാധിക്കുമെന്നത് ഇതിന്റെ  ഒരു പ്രത്യേകതയാണ്.

17.5 മീറ്റര്‍  നീളവും  50 ടണ്‍ ഭാരവുമുള്ള  അഗ്നി 2500  കോടി രൂപ ചിലവിട്ടാണ്  നിര്‍മിച്ചിരിക്കുന്നത്. ആയിരം കിലോഗ്രാം ആണവായുധം വരെ വഹിക്കാന്‍  ഇതിന് ശേഷിയുണ്ട്. ഇന്നലെ  വിക്ഷേപണം നടത്താനിരിക്കുകയായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന്  ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.