മിനിലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; പത്തുമാസം പ്രായമുള്ള മകനും സുഹൃത്തും ഗുരുതരാവസ്ഥയില്‍

single-img
18 April 2012

നെയ്യാറ്റിന്‍കരയില്‍ മിനിലോറിയും ബൈക്കും തമ്മിലിടിച്ച് യുവാവ് മരിച്ചു.  പത്ത് മാസം പ്രായമുള്ള കുഞ്ഞും  സുഹൃത്തും  ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.   ഓലത്താന്നി കല്ല്‌നാട്ട്  എസ്.ആര്‍ ഭവനില്‍  എസ്.ആര്‍ രതീഷ് (30) ആണ് മരിച്ചത്. മകന്‍ ആദീഷ് (ആറുമാസം), സുഹൃത്ത്  തങ്കപ്പന്‍ (40) എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് രാവിലെ  9 മണിയോടെയായിരുന്നു അപകടം.

ബേക്കറി ഉടമയായ രതീഷ് കുഞ്ഞിനും സുഹൃത്തിനുമൊപ്പം   ജംഗ്ഷനിലേക്കുപോകവേ അമിത വേഗതയില്‍ വന്ന മണല്‍ലോറി  ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചു തന്നെ  രതീഷ്  മരിച്ചു.  ആദിഷിനെയും  തങ്കപ്പനേയും  നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിവെങ്കിലും അവിടെ നിന്ന് ആദിഷിനെ എസ്.എ.ടി ആശുപത്രിയിലേയ്ക്കും തങ്കപ്പനെ  മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി.   രതീഷിന്റെ മൃതദേഹം നെയ്യാറ്റിന്‍കര  ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  ലോറി ഡ്രൈവറായ  അരുമാനൂര്‍ പ്രശാന്തിനെ  പോലീസ് അറസ്റ്റ് ചെയ്തു.