ലൈംഗിക വിവാദം:സിങ്‌വിയെ കോൺഗ്രസ്‌ വക്താവ്‌ സ്ഥാനത്ത്‌ നിന്നും നീക്കിയതായി റിപ്പോർട്ട്‌

single-img
18 April 2012

ലൈംഗിക വിവാദത്തെ തുടർന്ന് കോൺഗ്രസ്സ്‌ വക്താവ്‌ അഭിഷേക്‌ സിങ്‌വിയെ തൽസ്ഥാനത്ത്‌ നിന്നും നീക്കിയതായി റിപ്പോർട്ട്‌.സിങ്‌വിയും ഒരു അഭിഭാഷകയുമായുള്ള അവിഹിത ബന്ധത്തിന്റെ സി ഡി പ്രചരിച്ചതിനെ തുടർന്നാണു നടപടിയെന്നാണു വിവരം.എന്നാൽ ഇതിന്മേലുള്ള സ്ഥിരീകരണം എ.ഐ.സി.സിയുടെ ഭാഗത്ത്‌ നിന്നും വന്നിട്ടില്ല.രാജ്യസഭാംഗവും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമാണു സിങ്‌വി.വിവാദ സി ഡി പ്രചരിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ സിങ്‌വി കോടതിയെ സമീപിച്ചതിനെ തുടർന്ന് ചാനലുകൾക്ക്‌ ലഭിച്ച സി ഡികൾ ടെലികാസ്റ്റ്‌ ചെയ്യുന്നതിനെ കോടതി വിലക്കിയിട്ടുണ്ട്‌.സി ഡി കൃതൃമമാണെന്ന് സിങ്‌വി വാദിക്കുന്നുണ്ടെങ്കിലും താനാണു സിങ്‌വിയെ കുടുക്കിയതെന്ന വാദവുമായി അദേഹത്തിന്റെ മുൻ ഡ്രൈവർ രംഗത്തെത്തിയിട്ടുണ്ട്‌.തനിക്ക്‌ മതിയായ ശമ്പളം നൽകാത്തതിനു പ്രതികാരമായാണു ഇത്‌ ചെയ്തതെന്നും അയാൾ വെളിപ്പെടുത്തി.

കേരളത്തിലെ കോൺഗ്രസ്സ്‌ നേതൃത്വത്തിനു അനഭിമതനാണു അഭിഷേക്‌ സിങ്‌വി.ലോട്ടറി പ്രശ്നത്തിൽ കോൺഗ്രസിന്റെ എതിർപ്പ്‌ നേരിട്ട സാന്റിയാഗോ മാർട്ടിനു വേണ്ടി കോടതിയിൽ ഹാജരായതിന്റെ പേരിലുയർന്ന പരാതിയെ തുടർന്ന് വക്താവിന്റെ സ്ഥാനത്ത്‌ നിന്നും താത്കാലികമായി സിങ്‌വിയെ മാറ്റിയിരുന്നെങ്കിലും പിന്നീട്‌ തിരിച്ചെടുക്കുകയായിരുന്നു.വേറെയും നിരവധി വിവാദങ്ങൾ സിങ്‌വിയുമായി ബന്ധപ്പെട്ട്‌ പ്രചരിച്ചിരുന്നു.