ആരുഷി കൊലക്കേസ്:നുപൂറിന്റെ അറസ്റ്റ് രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി.

single-img
18 April 2012

ഗാസിയാബാദ്:ആരുഷി-ഹേമരാജ് ഇരട്ടക്കൊലക്കേസിൽ പ്രതിയായ ആരുഷിയുടെ മാതാവ് നൂപൂറിനെ അറസ്റ്റ് ചെയ്യാൻ കോടതി സി.ബി.ഐ യ്ക്ക് ഈ മാസം അവസാനം വരെ സമയം അനുവദിച്ചു.ജാമ്യമില്ലാ വാറന്റിന്റെ കാലാവധി ഏപ്രിൽ 30 വരെ നീട്ടണമെന്നാണ് സി.ബിഐ ആവശ്യപ്പെട്ടത്.അറസ്റ്റ് താൽകാലികമായി സുപ്രീം കോടതി തടഞ്ഞതിനെതുടർന്നാണ് ഈ ആവശ്യം സി ബി ഐ ഉന്നയിച്ചത്.ഏപ്രില്‍ 11നു കേസ് പരിഗണിച്ച ഗാസിയബാദ് സിബിഐ കോടതിയാണു നൂപുര്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ അവര്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇതു പരിഗണിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ചിനെ നിയോഗിക്കും വരെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവു നേടാനും നൂപുറിനായി.