ടട്ര ഇടപാടുമായി ബന്ധപ്പെട്ട് വെട്ര-സൈനിക ഉദ്യോഗസ്ഥന്‍മാരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്

single-img
18 April 2012

ടട്ര ട്രക്ക്  ഇടപാടുമായി  ബന്ധപ്പെട്ട് വെട്ര  കമ്പനി ഉദ്യോഗസ്ഥരുടേയും രണ്ട് സൈനിക ഉദ്യോഗസ്ഥതരുടെയും ഡല്‍ഹിയിലേയും  നോയിഡയിലേയും   വസതികളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. വെട്രാമേധാവി  രവിഋഷിയുടെ  വെട്രാ കമ്പനിയില്‍ നിന്നും സൈന്യം ടട്രട്രക്കുകള്‍ വാങ്ങിയത്‌. ഈ ഇടപാടില്‍  കരസേനയിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന  കരസേനാ മേധാവി  വി.കെ സിംഗിന്റെ  ആരോപണത്തെ തുടര്‍ന്ന് സി.ബി.ഐ സ്വമേധയ കേസെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിവാദ വ്യവസായി  രവിഋഷിയെ  സി.ബി.ഐ  ചോദ്യം ചെയ്തിരുന്നു.