അബൂദാബിയിൽ ഇന്ത്യൻ ചലച്ചിത്രമേള നാളെ മുതൽ

single-img
18 April 2012

അബുദാബി:ഇന്ത്യൻ എംബസി സംസ്കാരികവകുപ്പിന്റെയും ഇന്ത്യൻ ഫിലിം സൊസൈറ്റി യു.എ.ഇ.യുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന ഇന്ത്യന്‍ ചലച്ചിത്ര മേള ഏപ്രില്‍ 19 വ്യാഴാഴ്ച വകുന്നേരം ഏഴു മണിയ്ക്ക് എംബസി ഓഡിറ്റോറിയത്തിൽ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്യും.മേളയിൽ അടൂർ ഗോപാലകൃഷ്ണന്‍ (മലയാളം), ഗിരീഷ് കാസറവള്ളി (കന്നട), ഗൗതം ഘോഷ് (ബംഗാളി), ജബാര്‍ പട്ടേല്‍ (മറാത്തി) എന്നിവരും , അബുദാബി ഫിലിം കമ്മീഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ മാര്‍സല,അബുദാബി ഫിലിം ഫെസ്റ്റിവെല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സ്‌കാര്‍ലറ്റ് തുടങ്ങിയവരും പങ്കെടുക്കും.
നല്ല സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ.’ യുടെ ലക്ഷ്യം നല്ല സിനിമയെയും സിനിമാ അനുബന്ധ പ്രവര്‍ത്തനങ്ങളെയും പ്രവാസ ജീവിതത്തില്‍ അവതരിപ്പിക്കുകയെന്നതാണ്.ഇന്ത്യ – അറബ് സാംസ്കാരിക വിനിമയത്തിനു സഹായകമാകും വിധം ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അബുദാബിയിൽ അവസരമൊരുക്കാനും ഇന്ത്യൻ വിശ്വോത്തര ചിത്രങ്ങളുടെ പ്രദർശനം ,ശില്പശാലകൾ ,ചലച്ചിത്രസംവാദം,ഹ്രസ്വചിത്ര നിർമ്മാണം തുടങ്ങിയവ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളാണെന്നു ചെയർമാൻ ഷംനാദ് ബഷീർ പറഞ്ഞു.