വിളപ്പില്‍ശാല പ്ലാന്റ് തുറക്കാന്‍ സുപ്രീംകോടതി അനുമതി

single-img
17 April 2012

വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരെ പഞ്ചായത്ത് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.  90 മെട്രിക് ടണ്‍ മാലിന്യം മാത്രമെ ഒരു ദിവസം ഇവിടെ സംസ്കരിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ പഞ്ചായത്തിന് ഹൈക്കോടതിയെ തന്നെ സമീപിക്കാമെന്നും കോടതി പറഞ്ഞു. മലീനീകരണ ബോര്‍ഡ് എല്ലാ ദിവസവും ഇവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വകീരിക്കണമെന്ന് തിരുവനന്തപുരം മേയര്‍ ചന്ദ്രിക ആവശ്യപ്പെട്ടു. ലാന്റ്‌ തുറന്നുപ്രവര്‍ത്തിക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ്‌ പഞ്ചായത്ത്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.