ഉണ്ണിത്താന്‍ വധശ്രമം: റഷീദിന്റെ ജാമ്യാപേക്ഷ തള്ളി

single-img
17 April 2012

മാതൃഭൂമി ലേഖകനായ വി.ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഇന്നലെ അറസ്റ്റിലായ  ഡി.വൈ.എസ്.പി  അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.   രാവിലെ  കോടതിയില്‍ എത്തിയ അദ്ദേഹം കുഴഞ്ഞുവീണ് അവശത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ അവശത മുഴുവന്‍  അഭിനയമാണെന്ന് ഡോക്ടര്‍ മൊഴിനല്‍കി.

സി.ബി.ഐ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്ന്  സി.ബി.ഐ  സംഘം കോടതിയെ അറിയിച്ചു.   ചോദ്യം ചെയ്യലിനിടയിലും കുഴഞ്ഞുവീഴുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യ്തിരുന്നു.ഇതിനെ തുടര്‍ന്ന്  അദ്ദേഹത്തെ പുലര്‍ച്ചെ നാലുമണിക്ക് എറണാകുളം ജില്ലാ ആശുപത്രിയില്‍  എത്തിച്ച് ഒന്‍പതുമണിവരെ പരിശോധിച്ചു. എം.ആര്‍.ഐ. സ്‌കാന്‍ ഉള്‍പ്പെടെയുള്ള മറ്റ്    ടെസ്റ്റുകളും   നടത്തി.

എന്നാല്‍ യാതൊരുവിധ  ശാരീരിക അവശതകളും  ഇല്ലെന്നും   ഇദ്ദേഹത്തിന്റെ അഭിനയമാണ് ഇത്  എന്നും   ഡോക്ടര്‍ പറഞ്ഞു.  തുടര്‍ന്ന്  അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ  കോടതി  തള്ളുകയായിരുന്നു.