സിറിയ ശാന്തമാകുന്നില്ല;എട്ടു മരണം കൂടി

single-img
17 April 2012

ആഭ്യന്തര കലാപത്തിനറുതി വരുത്താനുള്ള ശ്രമങ്ങളുമായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ട്‌ പോകുമ്പോഴും സിറിയയിൽ രക്തച്ചൊരിച്ചിൽ അവസാനിക്കുന്നില്ല.സർക്കാർ വെടി നിർത്തൽ കരാർ അംഗീകരിച്ചിട്ടും സേനയും വിമതരുമായി ഏറ്റുമുട്ടൽ തുടരുന്നു എന്നാണു റിപ്പോർട്ട്‌.പുതിയതായി നടന്ന ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടതായാണു വിവരം.ഐക്യരാഷ്ട്ര സഭ മുന്നോട്ട്‌ വെച്ച സമാധാന കരാർ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ യു.എൻ.സംഘം രാജ്യത്ത്‌ സന്ദർശനം നടത്തുന്നതിനിടയിലാണിത്‌.കഴിഞ്ഞ 13 മാസങ്ങളായി നടക്കുന്ന അക്രമ പരമ്പരയ്ക്കറുതി വരുത്താൻ യു.എൻ.മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ മുന്നോട്ട്‌ വെച്ച സമാധാന ഉടമ്പടി സിറിയൻ സർക്കാർ കഴിഞ്ഞ മാസമാണു  അംഗീകരിച്ചത്‌.ഇത്‌ ശരിയായ രീതിയിൽ നടപ്പിലാകുന്നുണ്ടോന്നറിയാനാണു യു.എൻ.സംഘം സിറിയയിൽ എത്തിയിരിക്കുന്നത്‌.2500 സൈനികർ ഉൾപ്പെടെ പതിനായിരത്തിലധികം പേർ ഇതുവരെ അവിടെ കൊല്ലപ്പെട്ട്‌ കഴിഞ്ഞു.