ഉണ്ണിത്താന്‍ വധശ്രമക്കേസ്: റഷീദിനെ സസ്‌പെന്‍ഡ് ചെയ്തു

single-img
17 April 2012

ഉണ്ണിത്താന്‍ വധശ്രമക്കേസ്സില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത  ക്രൈംബ്രാഞ്ച്  ഡി.വൈ.എസ്.പി  എന്‍.അബ്ദുല്‍  റഷീദിനെ  സസ്‌പെന്‍ഡ് ചെയ്തു.    ഉണ്ണിത്താന്‍ വധശ്രമക്കേസിലെ  പത്താംപ്രതിയായ റഷീദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിനെ തുടര്‍ന്ന്  അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യണമെന്ന്  ഡി.ജി.പി  ജേക്കബ് പുന്നൂസ് സര്‍ക്കാരിനു  നല്‍കിയ റിപ്പോര്‍ട്ടില്‍  അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

കസ്റ്റഡിയില്‍  കഴിയുന്ന  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  24 മണിക്കൂര്‍ കഴിഞ്ഞാല്‍  നിയമപ്രകാരം  സസ്‌പെന്‍ഷനിലാവും.അറസ്റ്റ് കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടപ്പോഴാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.