ഇനി മുതല്‍ അരലിറ്റര്‍ മണ്ണെണ്ണ

single-img
17 April 2012

റേഷന്‍ കടകളില്‍ നിന്നും ഒരു ലിറ്റര്‍ മണ്ണെണ്ണ  വാങ്ങികൊണ്ടിരുന്നവര്‍ക്ക് ഇനി അരലിറ്റര്‍   മണ്ണെണ്ണ.   കേന്ദ്രസര്‍ക്കാര്‍  മണ്ണെണ്ണ വിഹിതം വെട്ടികുറച്ചതോടെയാണ്   സംസ്ഥാന സര്‍ക്കാര്‍  മണ്ണെണ്ണ വിഹിതത്തില്‍ കുറവു വരുത്താന്‍ തീരുമാനിച്ചത്.  എന്നാല്‍ വൈദ്യുതികരിക്കാത്ത വീടുകളിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന  അഞ്ച് ലിറ്റര്‍  മണ്ണെണ്ണയില്‍  കുറവൊന്നുമില്ല.  വൈദ്യുതീകരിച്ച  വീടുകളിലെ  റേഷന്‍കാര്‍ഡുടമകള്‍ക്ക്‌
അരലിറ്റര്‍ മണ്ണെണ്ണയായി  വെട്ടിചുരുക്കി.  എന്നാലും 412 കിലോലിറ്റര്‍  മണ്ണെണ്ണ  അധികം വേണ്ടിവരുമെന്ന്  കരുതുന്നു. മാര്‍ച്ച് മാസത്തെ  നീക്കിയിരിപ്പില്‍  നിന്നും ഇത് ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി അനൂപ് ജേക്കബ്  പറഞ്ഞു.മണ്ണെണ്ണ വിഹിതം  പുനഃസ്ഥാപിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ  ശ്രദ്ധയില്‍പ്പെടുത്തുമെന്നും,  തിരുവനന്തപുരത്ത് എത്തിയാലുടന്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം  ജൂലൈ മാസം മുതല്‍  15,960 കിലോലിറ്റര്‍  മണ്ണെണ്ണയാണ്  കേരളത്തിന്  കിട്ടികൊണ്ടിരുന്നത്. അന്ന്  ഒന്നര ലിറ്റര്‍ മണ്ണെണ്ണയാണ്  വൈദ്യുതീകരിച്ച   വീടുകളിലെ  റേഷന്‍ കാര്‍ഡുടമകള്‍ക്ക്  കിട്ടികൊണ്ടിരുന്നത്. ഇപ്പോള്‍  കേന്ദ്രസര്‍ക്കാര്‍  10,016 കിലോ ലിറ്ററായി മണ്ണെണ്ണ വിഹിതം    തുടര്‍ന്നാണ് അരലിറ്ററായി  മണ്ണെണ്ണ വിഹിതം  വെട്ടിചുരുക്കിയത്.