ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നാളെ കൂടിക്കാഴ്ച നടത്തും

single-img
17 April 2012

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  കെ.പി.സി.സി പ്രസിഡന്റ്  രമേശ് ചെന്നിത്തലയും  നാളെ തിരുവനന്തപുരത്ത്  കൂടിക്കാഴ്ച നടത്തും.  വകുപ്പു വിഭജനവുമായി ബന്ധപ്പെട്ട്  ഇരു നേതാക്കളും തമ്മിലുളള  അകല്‍ച്ച  പരിഹരിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമമാണ്  ഈ കൂടിക്കാഴ്ച. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്  നടക്കാനിരിക്കുന്ന സാഹചര്യത്തില്‍   കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ എത്രയും  വേഗം  രമ്യതയിലാക്കണമെന്ന്  പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നു.  എ.കെ. ആന്റണി , അഹമ്മദ് പട്ടേല്‍  ഉള്‍പ്പെടെയുള്ള  നേതാക്കള്‍  ഉമ്മന്‍ചാണ്ടിയും  രമേശ് ചെന്നിത്തലയുമായി   ചര്‍ച്ച നടത്തി.