വിവാദ കാര്‍ട്ടൂണുകള്‍ നീക്കാന്‍ ഫേസ്ബുക്കിന് നിര്‍ദ്ദേശം

single-img
17 April 2012

പശ്ചിമബംഗാള്‍  മുഖ്യമന്ത്രിയായ  മമതാ ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍  പ്രചരിപ്പിച്ച  ചിത്രങ്ങള്‍  നീക്കം ചെയ്യാന്‍ സംസ്ഥാന ക്രിമിനല്‍  ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ  ഫേസ്ബുക്കിനോട്  ആവശ്യപ്പെട്ടു.  നാല് ചിത്രങ്ങള്‍ ആണ്  ജാദ്‌വന്ത്പൂര്‍ സര്‍വകലാശാല  പ്രൊഫസറായ  അംബികേഷ്  മഹാപത്ര അപ്‌ലോഡ്  ചെയ്തത്.  ഈ നാല് ചിത്രങ്ങളും  നീക്കം ചെയ്യാനാണ്  ആവശ്യപ്പെട്ടിരിക്കുന്നത്.  ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്ത  കമ്പ്യൂട്ടറിന്റെ  ഐ.പി അഡ്രസ്  ഹാജരാക്കുവാന്‍ ഫേസ്ബുക്കിനോട്  ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ട്ടൂണ്‍ വിവാദവുമായി അധ്യാപകനെ  അറസ്റ്റ് ചെയ്തതില്‍  ഇന്റര്‍നെറ്റ് ലോകം കാര്‍ട്ടൂണിലൂടെ തന്നെ പ്രതികരിച്ചു. ‘അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്ന് ജാദ്‌വന്ത്പൂര്‍  സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.