ഏറ്റവും പുതിയ ഐപാഡ് 27ന് ഇന്ത്യയിലെത്തും

single-img
17 April 2012

ക്വാഡ് കോര്‍ ഗ്രാഫിക്‌സ്  പിന്തുണയുള്ള  എ 5 എക്‌സ് പ്രോസസറുള്ള ആപ്പിളിന്റെ ഏറ്റവും പുതിയ ഐപാഡ്  ഈ മാസം 27ന്  ഇന്ത്യയിലെത്തുന്നു. ഇതിന്റെ ഏറ്റവും കുറഞ്ഞവില 30,500 രൂപയാണ്.  2048 X 1536 റെസല്യൂഷനുള്ള റെറ്റിന ഡിസ്‌പ്ലേയുള്ള  ഈ പുതിയ  ഐപാഡ് ബ്ലാക്ക്, വൈറ്റ്  എന്നീ രണ്ട് കളറുകളില്‍  ആയിരിക്കും ലഭിക്കുക. ഓട്ടോ ഫോക്കസ്, ഓട്ടോ എക്‌സ് പോഷര്‍,  ഫേസ് ഡിറ്റക്ഷന്‍ തുടങ്ങിയ  സാങ്കേതിക സവിശേഷതകളും  പുതിയ ഐപാഡിലുണ്ട്. 4ജി ഉപയോഗിക്കുമ്പോള്‍ പോലും 10 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന  ബാറ്ററി ലൈഫാണ്  ഇതിന്റെ മറ്റൊരു പ്രത്യേക.

ഐപാഡ്  2ല്‍ ഉപയോഗിച്ചിരിക്കുന്ന   എ5 പ്രോസസറിന്റെ  പരിഷ്‌ക്കരിച്ച രൂപമാണ്
എ 5 എക്‌സ്.  ഐസൈറ്റ് ഇയര്‍ ക്യാമറയും പുതിയ  ഐപാഡിന്റെ  എടുത്തുപറയത്തക്ക മറ്റൊരു സവിശേഷതയാണ്.  ഐപാഡ് 2നെ അപേക്ഷിച്ച്  വലുപ്പവും ഭാരവും  കുറഞ്ഞതാണ് പുതിയ ഐപാഡ്. പുതിയ ഐപാഡുകള്‍  അമിതമായി ചൂടാകുന്നു എന്ന് ആപ്പിളിന്റെ  വെബ്‌സൈറ്റില്‍  ഇതിനുള്ളില്‍ നിരവധി പരാതികള്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.