ജോലിവാഗ്ധാനം നല്‍കി യുവതികളെ നരഭോജികള്‍ കൊന്ന് തിന്നു

single-img
17 April 2012

ബ്രസിലീലില്‍ നരഭോജികള്‍ രണ്ടുയുവതികളെ കൊന്നു തിന്നു. യുവതികള്‍ക്ക്  ജോലി  നല്‍കാമെന്ന് പ്രലോഭിപ്പിച്ച്  വീട്ടിലെത്തിച്ച ശേഷമായിരുന്നു കൊലപ്പെടുത്തിയത്.  യുവതിയുടെ മാംസംകൊണ്ട് പലതരം ഭക്ഷണങ്ങള്‍ പാകംചെയ്ത് കഴിക്കുകയും  അയല്‍കാര്‍ക്കു നല്‍കുകയും ചെയ്തു.

ബെല്‍ട്രാവോ നെഗ്രോമോണ്ടെ, ഇയാളുടെ  ഭാര്യ   ഇസബെല്‍ പൈറെസ്, സഹായിയായ യുവതി  ബ്രൂണ ഡസില്‍വ എന്നിവരായിരുന്നു 20, 30  വയസുള്ള  യുവതികളെ ജോലി വാഗ്ദാനം നല്‍കി   പെര്‍നാംബുകോയിലെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.  ഇവരെ മൂന്നു പേരെയും  പോലീസ് അറസ്റ്റു ചെയ്തു.