ആദർശ്‌ ഫ്ലാറ്റിന്റെ ഭൂമി സർക്കാറിന്റേതെന്ന് കമ്മീഷൻ റിപ്പോർട്ട്‌

single-img
17 April 2012

കാർഗിലിൽ വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾക്കെന്ന് പറഞ്ഞ്‌ പണികഴിപ്പിക്കുകയും അർഹതയില്ലാത്തവർ തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്ന് വിവാദത്തിലാകുകയും ചെയ്ത ആദർശ്‌ ഫ്ലാറ്റ്‌ നിൽക്കുന്ന ഭൂമി സർക്കാർ വകയാണെന്ന് ജുഡിഷ്യൽ കമ്മീഷൻ.രണ്ട്‌ റിട്ടയേർഡ്‌ ജഡ്ജിമാർ ഉൾപ്പെട്ട കമ്മീഷന്റെ ഇടക്കാല റിപ്പോർട്ടിലാണു ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌.ഇത്‌ സർക്കാറിനു ആശ്വാസം പകരുന്നതാണു.റിപ്പോർട്ട്‌ മഹാരാഷ്ട്ര നിയമസഭയിൽ ചർച്ച ചെയ്തു.ഐ.എ.എസുകാർ ഉൾപ്പെടെ 14 പേർ ആരോപണ വിധേയരായതിൽ 9 പേരെ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.അശോക്‌ ചവാൻ,വിലാസ്‌ റാവു ദേശ്മുഖ്‌,സുശീൽ കുമാർ ഷിൻഡെ തുടങ്ങിയ നേതാക്കളും ആരോപണ വിധേയരാണു.കൊളാബയിലെ 6490 ചതുരശ്ര മീറ്റർ ഭൂമിയിലാണു ഫ്ലാറ്റ്‌ സ്ഥിതി ചെയ്യുന്നത്‌.ഈ ഭൂമി കരസേനയുടേതാണെന്ന് പറഞ്ഞിരുന്നെങ്കിലും മഹാരാഷ്ട്ര സർക്കാറിന്റേതാണെന്ന് അന്നത്തെ മുഖ്യമന്ത്രി അശോക്‌ ചവാൻ പറഞ്ഞിരുന്നു.ഇതേതുടർന്നുണ്ടായ വിവാദത്തെതുടർന്ന് അദേഹത്തിനു മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നിരുന്നു.ചവാന്റെ നിലപാടീ ശരിവെക്കുന്ന റിപ്പോർട്ട്‌ ആണു ഇപ്പോൾ പുറത്ത്‌ വന്നിരിക്കുന്നത്‌.