വി.എം. സുധീരന് പുതുപ്പള്ളി രാഘവന്‍ ഫാമിലി ട്രസ്റ്റ് പുരസ്‌ക്കാരം

single-img
16 April 2012

 സ്വതന്ത്ര്യ സമര പ്രക്ഷോഭകനും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും പത്ര പ്രവര്‍ത്തകനുമായിരുന്ന പുതുപ്പള്ളി രാഘവന്റെ പേരില്‍ ,പുതുപ്പള്ളി രാഘവന്‍ ഫാമിലി ട്രസ്റ്റ് പൊതു പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം  സീനിയര്‍ കോണ്‍ഗ്രസ് നേതാവായ വി.എം  സുധീരന്. 25000 രൂപയും  ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.


പുതുപ്പള്ളി രാഘവന്റെ പേരിലുള്ള രണ്ടാമത്തെ പുരസ്‌കാരമാണ് സുധീരന്  നല്‍കുന്നത്. ആദ്യത്തേത്  പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊ. ആര്‍.വി.ജി മേനോനാണ്  ലഭിച്ചത്.  ഡോ.പുതുശേരി രാമചന്ദ്രന്‍, ഡോ. ബി.എ രാജാകൃഷ്ണന്‍, ആര്‍. ശ്രീകണ്ഠന്‍ നായര്‍, ഷീല പുതുപ്പള്ളി രാഘവന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ്  തിരെഞ്ഞടുപ്പ് നടത്തിയത്. പുതുപ്പള്ളി രാഘവന്റെ  പന്ത്രണ്ടാം  ചരമ വാര്‍ഷിക ദിനമായ ഏപ്രില്‍ 27 ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.