ഉണ്ണിത്താന്‍ വധശ്രമകേസില്‍ ഡി.വൈ.എസ്.പി അറസ്റ്റില്‍

single-img
16 April 2012

മാതൃഭൂമി റിപ്പോര്‍ട്ടര്‍ വി.ബി ഉണ്ണിത്താന്‍ വധശ്രമകേസില്‍ ക്രൈംബ്രാഞ്ച്  ഡി.വൈ.എസ്.പി എന്‍.അബ്ദുള്‍  റഷീദിനെ സി.ബി.ഐ  അറസ്റ്റു ചെയ്തു. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍  പ്രധാന പങ്ക് വഹിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഡീഷണല്‍ എസ്.പി ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  ഇദ്ദേഹത്തെ  ഉച്ചയ്ക്ക് രണ്ടരയ്ക്ക്  കൊച്ചി സി.ജെ.എം  കോടതിയില്‍ ഹാജരാക്കും.

പോലീസ് സര്‍വീസസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്  റഷീദ്. സംഭവം നടന്ന് ഒരു വര്‍ഷത്തിനുശേഷമാണ് അറസ്റ്റ്. 2011 ഏപ്രില്‍ 16ന് ജോലികഴിഞ്ഞ് ശാസ്താംകോട്ടയിലെ വീട്ടിലേയ്ക്ക്  മടങ്ങവേയായിരുന്നു ഉണ്ണിത്താനെ  ഒരു സംഘം ആള്‍ക്കാര്‍  ആക്രമിച്ചത്.